Bin-Jip
(Film 2004-South Korea / Japan)
Writer & Director: Kim Ki-duk
Genre: Drama / Romance
Language: Korean
Running Time: 88 minute.
കിം കി ഡുക്
അന്താരാഷ്‌ട്ര ചലച്ചിത്ര മേളകളിലെ അനിഷേധ്യ സാന്നിധ്യം. നിരവധി ബഹുമതികള്‍ ലഭിച്ച കൊറിയന്‍ സംവിധായക പ്രതിഭ. പച്ചയായ ജീവിത യാഥാര്‍ത്യ ബോധത്തോടെയുള്ള സിനിമകളാണ് കിം കി ഡുക്കിന്‍റെതു. 2004ല്‍ അദ്ദേഹം സംവിധാനം ചെയ്ത സിനിമയാണ് 3-Iron.
The beauty of silence..
ഇതൊരു കൊറിയൻ ചിത്രമാണ്. തായ് സുക് എന്ന യുവാവിന്റെയും ഭർത്താവിന്റെ ക്രൂരതകൾക്ക് ഇരയാകേണ്ടി വന്ന സൻഹവ എന്ന യുവതിയുടെയും പ്രണയമാണ് കഥയുടെ ഇതിവൃത്തം. വത്യസ്തമായ കഥാ പശ്ച്ചാത്തലവും വളരെ കുറച്ചു മാത്രം ഉള്ള സംഭാഷണവും ആണ് ഈ സിനിമയുടെ പ്രത്യേകത .
യാതൊരു ജീവിത ലക്ഷ്യങ്ങളുമില്ലാതെ അലഞ്ഞു നടക്കുന്ന നായകന്‍റെ പ്രധാന വിനോദം ആൾതാമസമില്ലാത്ത വീടുകൾ കുത്തിത്തുറന്ന് ഉടമസ്ഥൻ വരുന്നത് വരെ ആ വീട്ടിൽ തങ്ങുക എന്നത് മാത്രമാണ്. ഒന്നും മോഷ്ടിക്കാറില്ല. അവിടെയുള്ള ഭക്ഷണമെല്ലാം കഴിച്ചു സുഖമായി താമസിക്കുക. എന്നാൽ ഇതിനുള്ള പ്രതിഫലമായി ആ വീട് വൃത്തിയാക്കുകയും വസ്ത്രങ്ങൾ അലക്കുകയും കേടായ വീട്ടുപകരണങ്ങൾ നന്നാക്കുകയും എല്ലാം ചെയ്തു കൊടുക്കുന്നു. ഇതിനിടയിൽ ഒരു വീട്ടില് വെച്ച്, ഭർത്താവിന്റെ ക്രൂര മർദ്ദനങ്ങൾക്കു ഇരയാകേണ്ടി വന്ന ഒരു യുവതിയുമായി അടുക്കുന്നു. തിരിച്ചു വന്ന ഭര്ത്താവിനെ ആക്രമിച്ച ശേഷം അവർ രണ്ടു പേരും ഒളിച്ചോടുന്നു. പിന്നീട് രണ്ടു പേരും കൂടി പല പല വീടുകളിൽ താമസിക്കുന്നതിനിടയിൽ ഒരിക്കൽ പോലിസ് പിടിയിലാകുന്നു. തുടർന്ന് അവരുടെ ജീവിതത്തിൽ ഉണ്ടാകുന്ന സംഭവങ്ങൾ ആണ് 3-Iron എന്ന പേരിലുള്ള ഈ കൊറിയൻ ചിത്രം. വളരെ കുറച്ചു മാത്രം സംഭാഷണങ്ങളെ ഉള്ളൂ ഈ ചിത്രത്തിൽ. നായകനും നായികയും പരസ്പരം പേര് പോലും ചോദിക്കുന്നില്ല. എന്നാൽ വളരെ മനോഹരമായി തന്നെ ഈ ചിത്രം ആസ്വദിക്കാനാകും. അഭിനേതാക്കളുടെയെല്ലാം അഭിനയത്തികവ് എടുത്തു പറയേണ്ട ഒന്ന് തന്നെയാണ്.ഒപ്പം ഛായഗ്രഹണവും പശ്ചാത്തല സംഗീതവും.
തീര്‍ച്ചയായും കണ്ടിരിക്കേണ്ട മികച്ച ഏഷ്യൻ ചിത്രങ്ങളുടെ ഗണത്തിൽ പെടുത്താം ഈ സിനിമയെ. മികച്ച ചിത്രത്തിനും സംവിധായകനുമുള്ള ഒരുപാട് അവാര്‍ഡുകള്‍ ഈ സിനിമ നേടിയിട്ടുണ്ട്. നിരവധി അന്താരാഷ്‌ട്ര ചലച്ചിത്ര മേളകളില്‍ പ്രദര്‍ശിപ്പിച്ചിട്ടുണ്ട് ഈ സിനിമ. ഈ വരുന്ന ഡിസംബര്‍ ആറിന് തിരുവനന്തപുരത്ത് തുടങ്ങുന്ന പതിനെട്ടാമത് അന്താരാഷ്‌ട്ര ചലചിത്ര മേളയില്‍ ഇദ്ദേഹം പങ്കെടുക്കുന്നുണ്ട്.
One of the best romantic movies where silence doses all the talking!
Trailer
No comments:
Post a Comment