Dersu Uzala (1975-Soviet Union – Japan)
Direction: Akira Kurosawa
Genre: Adventure, Biography & Drama
Running Time: 141 minute.
Language: Russian
Direction: Akira Kurosawa
Genre: Adventure, Biography & Drama
Running Time: 141 minute.
Language: Russian
അകിര കുറൊസാവ
ചലച്ചിത്ര പ്രേമികള്‍ക്കിടയില്‍ വിശേഷണം ആവശ്യമില്ലാത്ത ഒരു സംവിധായക പ്രതിഭ. ജാപ്പനീസ് സംവിധായകനായ ഇദ്ദേഹം മുപ്പതോളം ചിത്രങ്ങളാണ് സംവിധാനം ചെയ്തിരിക്കുന്നത്. ഇവയെല്ലാം ലോക സിനിമ ചരിത്രത്തില്‍ ഇടം നേടിയവയും ഒരുപാട് ചര്‍ച്ചകള്‍ക്കും പഠനങ്ങള്‍ക്കും വിധേയമായവയുമാണ്. അതുകൊണ്ടൊക്കെ തന്നെയാണ് അദ്ദേഹം ലോക സിനിമ ചരിത്രത്തിലെ സ്വാധീന ശക്തിയായി മാറിയതും “നൂറ്റാണ്ടിന്‍റെ ഏഷ്യക്കാരന്‍” എന്ന ബഹുമതിക്ക് അര്‍ഹാനായതും.
Haunting Work Of Art
1975ല്‍ റഷ്യ-ജപ്പാന്‍ സംയുക്ത സംരഭമായാണ് “ദര്‍സു ഉസാല” എന്ന ഈ ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. ജപ്പാന്‍ ഇതര ഭാഷകളിലെ കുറോസാവയുടെ ആദ്യത്തെ ചിത്രമാണ്. 70mm ഫിലിമില്‍ അദ്ദേഹം ചെയ്ത ഏക ചിത്രവും. ഇതൊരു സംഭവ കഥയാണ്.
ദേശ പര്യവേഷകനായ മിലിട്ടറി ക്യാപ്ടന്‍ ആര്‍സിനിയോവ് കാട്ടിനുള്ളിലെ ഒരു കുഴിമാടം അന്വേഷിച്ചു നടക്കുന്നിടത്ത് നിന്നാണ് സിനിമ ആരംഭിക്കുന്നത്. അവിടെ നിന്നും ഫ്ലാഷ് ബാക്കില്‍ ആണ് സിനിമ സഞ്ചരിക്കുന്നത്. 1902ല്‍ ഉസൂറി പ്രദേശത്തെ വനാന്തരങ്ങളില്‍ സര്‍വേയുമായി ബന്ധപ്പെട്ടു സഞ്ചരിക്കുന്ന പട്ടാള സംഘത്തിലെ നായകനാണ് ആര്‍സിനിയോവ്. കൊടും തണുപ്പിലെ ഒരു രാത്രിയിലെ വിശ്രമ സമയത്ത് വേട്ടക്കാരനായ ദര്‍സു ഉസാല ഇവരെ കണ്ടു മുട്ടുന്നു. പിന്നീട് ഇവരുടെ വഴികാട്ടിയായി ദര്‍സു ഇവരോടൊപ്പം സഞ്ചരിക്കുന്നു. കാടിനെയും പ്രകൃതിയെയും അടുത്തറിയുന്ന ദര്‍സുവിന്‍റെ പ്രവൃത്തികള്‍ ഈ സംഘത്തെ ആശ്ച്ചര്യപ്പെടുത്തുകയും ദര്‍സു, ആര്‍സിനിയോവുമായി ചങ്ങാത്തം സ്ഥാപിക്കുകയും ചെയ്യുന്നു. പല അപകട ഘട്ടങ്ങളിലും ദര്‍സുവിന്‍റെ സമയോചിതമായ ഇടപെടലുകള്‍ ഈ സംഘത്തെ രക്ഷപ്പെടുത്തുന്നു. ഇവരെ ഒരു റയില്‍വേ ട്രാക്കിന്‍റെ അടുത്ത് എത്തിച്ച ശേഷം ദര്‍സു യാത്ര പറഞ്ഞു പോകുന്നു.
1907ല്‍ ആര്‍സിനിയോവ് മറ്റൊരു സംഘവുമായി സര്‍വേയുമായി ബന്ധപ്പെട്ടു സഞ്ചരിക്കുന്നു. യാദൃശ്ചികമായി വീണ്ടും ദര്‍സുവിനെ കണ്ടുമുട്ടുന്നു. പ്രായം അപ്പോളേക്കും ദര്‍സുവിന്‍റെ വേട്ടയാടാനുള്ള കഴിവിനെ തളര്‍ത്തിയിരുന്നു. ഈ യാത്രയുടെ അവസാനം ദര്‍സുവിനെ സ്വന്തം വീട്ടിലേക്കു കൊണ്ട് പോകുകയും എന്നാല്‍ നാഗരികതയുടെ ശീലങ്ങലുമായി ഒത്തുചേരാനാകാതെ ദര്‍സു അവിടെ നിന്നും മടങ്ങുന്നു.
1975ലെ മികച്ച അന്യഭാഷാ ചിത്രത്തിനുള്ള ഓസ്കാര്‍ അടക്കം ഒരുപാട് അവാര്‍ഡുകള്‍ വാരിക്കൂട്ടി ഈ സിനിമ. മാക്സിം മുന്‍സുക് (ദര്‍സു ഉസാല), യുറി സോലോമിന്‍ (ആര്‍സിനിയോവ്) എന്നിവരാണ് പ്രധാന നടന്മാര്‍. ഇതിന്‍റെ തിരക്കഥ കുറോസവയുടെത് തന്നെയാണ്.
പ്രകൃതിയും മനുഷ്യനും തമ്മിലുള്ള ആത്മ ബന്ധത്തിന്‍റെ സുന്ദരമായ ഒരു ചലച്ചിത്രവിഷ്ക്കാരമാണ് ഈ ചിത്രം. പ്രകൃതിയെയും സിനിമയെയും പറ്റി കൂടുതല്‍ മനസ്സിലാക്കാന്‍ കുട്ടികള്‍ക്ക് ഈ ചിത്രം ഉപകാരപ്പെടും.
Watching Dersu Uzala is almost contemplating perfection.
Trailer
No comments:
Post a Comment