La vita è bella (Film 1997-Italy)
Writer & Director: Roberto Benigni
Genre: Comedy / Drama / Romance
Language: Italian / German / English
Running Time: 116 minute
മുമ്പ് പല ചിത്രങ്ങള്‍ സംവിധാനം ചെയ്യുകയും അഭിനയിക്കുകയും ചെയ്തിട്ടുണ്ടെങ്കിലും ഈ ഒരൊറ്റ ചിത്രം ലോക സിനിമ ചരിത്രത്തില്‍ രോബെര്‍ടോ ബെഞ്ചിനിക്ക് നേടിക്കൊടുത്ത പ്രശസ്തി ചെറുതൊന്നുമല്ല. അദ്ദേഹം ഇറ്റലിയില്‍ അറിയപ്പെടുന്ന എഴുത്തുകാരനും നല്ലൊരു കൊമേഡിയനും കൂടിയായിരുന്നു. റോബര്‍ട്ടോയുടെ അച്ചന്‍റെ അനുഭവങ്ങളില്‍ നിന്നാണ് അദ്ദേഹം ഈ കഥ രൂപപ്പെടുത്തിയെടുത്തത്.
A heartbreaking tale told with love
1939ല്‍ ജൂവിഷ് ഇറ്റലിയനായ ഗൈഡോ ഒരെഫിസ് ഇറ്റലിയിലെ ആരെസോയില്‍ എത്തുന്നത് ഒരു ബുക്ക് ഷോപ്പ് തുടങ്ങുന്നതിനു വേണ്ടിയാണ്. അതെ സമയം തന്നെ ഗൈഡോയുടെ അമ്മാവന്‍ ജോലി ചെയ്യുന്ന ഒരു ഹോട്ടലില്‍ ഒരു വെയ്റ്റരുടെ ജോലിയും ചെയ്യുന്നുണ്ട്. പട്ടണത്തില്‍ വെച്ച് ഇറ്റലിയിലെ ഒരു സമ്പന്ന കുടുംബത്തിലെ അംഗമായ ഡോറ എന്ന സ്കൂള്‍ ടീച്ചറുമായി അടുപ്പത്തിലാകുന്നു. ഗൈഡോയുടെ നിഷ്ക്കളങ്കതയും നര്‍മ്മ ബോധവും ആണ് മറ്റൊരാളുമായി കല്യാണം നിശ്ചയിച്ചിരുന്ന ഡോറയെ ഗൈഡോയുമായി അടുപ്പിക്കുന്നത്. വിവാഹിതരാകുന്ന ഗൈഡോക്കും ഡോറക്കും ഒരു മകന്‍ പിറക്കുന്നു ജോഷ്വ. ജോഷ്വക്ക് അഞ്ചു വയസ്സാകുമ്പോഴേക്കും രണ്ടാം ലോക മഹായുദ്ധം അതിന്റെ മൂര്‍ദ്ധന്യാവസ്ഥയില്‍ എത്തിയിരുന്നു. ജുവിഷ്ക്കാരനായതിനാല്‍ ഗൈഡോയെയും ജോഷ്വായെയും അമ്മാവനെയും ജര്‍മന്‍ പട്ടാളക്കാര്‍ ലേബര്‍ ക്യാമ്പിലേക്ക് കൊണ്ട് പോകുന്നു. അവരെ വിട്ടു പിരിയാനാകാത്ത ഡോറയും നിര്‍ബന്ധപൂര്‍വ്വം അവരുടെ കൂടെ പോകുന്നു. എന്നാല്‍ സ്ത്രീകളുടെ ക്യാമ്പിലാണ് ഡോറയെ താമസിപ്പിക്കുന്നത്. അവിടെ അവര്‍ക്ക് പരസ്പരം കണ്ടു മുട്ടാന്‍ കഴിയുന്നില്ല.പട്ടാളക്കാരുടെ ഈ ഭീകരതയില്‍ നിന്നും ജോഷ്വോയുടെ ശ്രദ്ധ തിരിക്കാനായി ഗൈഡോ, ഇവിടെ ഒരു മത്സരമാണ് നടക്കുന്നതെന്നും അതിന്‍റെ ഭാഗമായാണ് അവര്‍ അവിടെ താമസിക്കുന്നതെന്നും പറഞ്ഞു മനസ്സിലാക്കുന്നു. അവിടെ നടക്കുന്ന ഓരോ സംഭവങ്ങള്‍ക്കും ഓരോരോ പോയിന്റ് ഉണ്ടെന്നും അത് നേടി വിജയിക്കുന്നവര്‍ക്ക് പട്ടാള ടാങ്ക് സമ്മാനമായി കിട്ടും എന്നും പറയുന്നു. ഡോറയെ കണ്ടെത്തി എങ്ങനെയെങ്കിലും രക്ഷപ്പെടാനുള്ള തന്ത്രങ്ങളും ആലോചിക്കുന്നു ഗൈഡോ. ഇതാണ് ഈ സിനിമയുടെ കഥാ പശ്ചാത്തലം.
അതി ഭാവുകത്വം നിറഞ്ഞ കോമെഡിയിലൂടെ ആണ് ഈ സിനിമ സഞ്ചരിക്കുന്നത്. പ്രേക്ഷകരെ മനസ്സ് നിറഞ്ഞു രസിപ്പിക്കുന്ന ബെഞ്ചിനിയുടെ അഭിനയ പാടവം അനിര്‍വചനീയമാണ്. ചിത്രത്തില്‍ ഡോറയായി അഭിനയിച്ചിരിക്കുന്നത് അദ്ദേഹത്തിന്റെ ഭാര്യ തന്നെയാണ്. ആദ്യാവസാനം നര്‍മ്മത്തില്‍ നമ്മളെ ആനന്ദിപ്പിക്കുമ്പോളും മനസ്സില്‍ ഒരു തേങ്ങല്‍ ബാക്കി നിറുത്തിയാണ് ഈ സിനിമ അവസാനിക്കുന്നത്. അത് തന്നെയാണ് ഈ സിനിമയുടെ വിജയവും.
1999 ലെ മികച്ച വിദേശ ഭാഷാചിത്രം, മികച്ച നടന്‍ എന്നീ ഓസ്കാര്‍ അവാര്‍ഡ് ഉള്‍പടെ റോബര്‍ട്ടോ ബെഞ്ചിനിക്ക് നിരവധി പുരസ്കാരങ്ങള്‍ നേടിക്കൊടുത്ത ചിത്രം. ലോകത്തില്‍ ഏറ്റവും കൂടുതല്‍ പ്രേക്ഷകര്‍ കണ്ട സിനിമ എന്ന ഗണത്തിലേക്ക് ഈ സിനിമ പെട്ടതു ഈ സിനിമയുടെ ലാളിത്യം ഒന്ന് കൊണ്ട് തന്നെയാണ്.
No comments:
Post a Comment