Schindler's List (Film 1993 – US & UK)
Producer & Director: Steven Spielberg
Genre: Biography / Drama / History
Language: English
Running Time: 195 minute.
സ്റ്റീവന്‍
സ്പില്‍ബര്‍ഗ് - ലോക സിനിമയിലെ ജീവിച്ചിരിക്കുന്ന അതികായകന്‍. സംവിധായകന്‍,
തിരക്കഥാകൃത്ത്, നിര്‍മ്മാതാവ് എന്നീ നിലകളില്‍ പ്രശസ്തന്‍. ഇദ്ദേഹത്തിന്റെ സയന്‍സ്
ഫിക്ഷന്‍ സിനിമകളുടെ വിജയങ്ങള്‍ ഹോളിവുഡ് സിനിമ സങ്കല്‍പ്പങ്ങള്‍ക്ക് പുതിയ
മാനങ്ങള്‍ നല്‍കി.ലോകത്തിലെ ഏറ്റവും സ്വാധീന ശക്തിയുള്ളതും ജനപ്രീതിയുള്ളതുമായ
സംവിധായകന്‍. ഡ്രീം വര്‍ക്സ് എന്ന ലോകത്തിലെ പ്രധാന സിനിമ നിര്‍മ്മാണ കമ്പനിയുടെ
ഉടമസ്ഥരില്‍ ഒരാള്‍. ജുറാസിക് പാര്‍ക്ക് എന്ന സിനിമയിലൂടെയാണ് സാധാരണക്കാരായ
മലയാളികള്‍ക്കിടയില്‍ ഈ പേര് സജീവ സാന്നിധ്യമായത്.
Spielberg's timeless masterpiece
നാസി ചെക്ക്
വ്യവസായി ആയ ഓസ്കര്‍ ഷിന്‍ലറുടെ ജീവിത കഥയാണ് 1993ല്‍ സ്പില്‍ബര്‍ഗ് സംവിധാനം
ചെയ്ത Schindler’s List എന്ന സിനിമ. 1939ലെ രണ്ടാം ലോക മഹാ യുദ്ധമാണ് ഈ സിനിമയിലെ
കഥയുടെ കാലഘട്ടം.നാസി പാര്‍ട്ടി അംഗം കൂടിയായ ഷിന്‍ലര്‍ ജര്‍മന്‍ പട്ടാളത്തിന്
വേണ്ടി പളുങ്ക് പാത്രങ്ങളും മറ്റും നിര്‍മ്മിക്കുന്ന
ഒരു ഫാക്ടറി തുടങ്ങുക എന്ന ലക്ഷ്യത്തോടെയാണ് പോളണ്ടിലേക്ക് വരുന്നത്. ഇതിനുള്ള
സൌകര്യങ്ങള്‍ക്കായി അവിടെയുള്ള ജര്‍മന്‍ പട്ടാളക്കാര്‍ക്ക് അകമഴിഞ്ഞ് കൈക്കൂലിയും
മറ്റും ഷിന്‍ലര്‍ വാഗ്ദാനം ചെയ്യുന്നു. ഒപ്പം ജൂതനായ ഇട്സാക് സ്റ്റെന്‍ എന്ന
ഒരു സഹായിയെയും ഒപ്പം കൂട്ടുന്നു. കുറഞ്ഞ കൂലിക്ക് ജൂതന്മാരായ തൊഴിലാളികളെ
സംഘടിപ്പിക്കുക, അവിടെയുള്ള ലോക്കല്‍ ജൂത ബിസിനെസ്സുകാരുമായി ചങ്ങാത്തം കൂടുക
എന്നതൊക്കെയാണ് സ്റ്റെന്നിനെ കൂടെ കൂട്ടാനുള്ള പ്രധാന കാരണം. ഫാക്ടറിയിലെ
തൊഴിലാളികളെ കോണ്‍സന്‍ട്രേഷന്‍ ക്യാമ്പുകളില്‍ നിന്നും മറ്റും
സംരക്ഷിക്കുന്നതിനായി സ്റ്റെന്‍, നാസി ബ്യുറോക്രസിക്ക് അത്യാവശ്യമായവര്‍ എന്ന
ലിസ്റ്റില്‍ പെടുത്തി സംരക്ഷിക്കുന്നു. അമോന്‍ ഗോത് എന്ന ക്രൂരനായ പട്ടാളക്കാരന്‍
അവിടെ ഒരു ലേബര്‍ ക്യാമ്പ് നിര്‍മ്മിക്കുക എന്ന ദൌത്യമായി വരികയും അതിന്റെ ഭാഗമായി
അനേകം ജൂതന്മാരെ കൊന്നൊടുക്കുകയും ചെയ്യുന്നു. ഇതെല്ലാം നേരിട്ട് കാണുന്ന ഷിന്‍ലര്‍
ആകെ അസ്വസ്ഥനാകുന്നു. സ്റ്റെന്‍ മുഖാന്തരം കൈക്കൂലി വാഗ്ദാനം ചെയ്തു ഷിന്‍ലര്‍
ഗോത്തുമായി ചങ്ങാത്തത്തില്‍ ആകുന്നു. അതിലൂടെ തൊഴിലാളികള്‍ക്കായി പട്ടാളക്കാരുടെ
കവര്‍ച്ചയില്‍ നിന്നും അവരെ രക്ഷിക്കുന്നതിനായി ഷിന്‍ലര്‍ മറ്റൊരു ക്യാമ്പ് നിര്‍മ്മിക്കുന്നു. പിന്നീട് അവിടെ നിന്നുള്ള സൈന്യത്തിന്‍റെ
പിന്മാറ്റത്തിന്‍റെ ഭാഗമായി ബെര്‍ലിനില്‍ നിന്നുള്ള ആജ്ഞ പ്രകാരം ഗോത്, ചേരിയില്‍
കൊല്ലപ്പെട്ട ആയിരത്തിലധികം ജൂതന്മാരെ അവിടെ തന്നെ കത്തിക്കുകയും മറ്റുള്ളവരെ ബെര്‍ലിനില്‍ എത്തിക്കാനുള്ള ശ്രമം
തുടങ്ങുകയും ചെയ്യുന്നു. എന്നാല്‍ വളരെ പ്രധാനപ്പെട്ട തന്‍റെ ചില തൊഴിലാളികളെ
സ്വന്തം ജന്മനാട്ടില്‍ തുടങ്ങുന്ന ഫാക്ടറിയിലേക്ക് കൊണ്ടുപോകുന്നതിനുള്ള സമ്മതം
ഗോത്തില്‍ നിന്നും കൈക്കൂലിയിലൂടെ ഷിന്‍ലര്‍ സ്വന്തമാക്കുന്നു. അതിന്‍ പ്രകാരം
ഷിന്‍ലറും സ്റ്റെന്നും കൂടി ഒരു ലിസ്റ്റ് ഉണ്ടാക്കുന്നു. ഇതാണ് പിന്നീട്
Schindler’s list” എന്ന പേരില്‍ അറിയപ്പെട്ടത്. കുറച്ചു പേരെയെങ്കിലും ഈ
ക്രൂരതകളില്‍ നിന്നും രക്ഷിക്കുക എന്ന ഉദ്ദേശ്യം കൂടി ഇതിനു പിന്നില്‍
ഉണ്ടായിരുന്നു.
ലിയാം നീസന്‍
എന്ന ഐറിഷ് നടനാണ് ഷിന്‍ലര്‍ എന്ന കഥാപാത്രത്തെ വളരെ തന്മയത്വത്തോടെ അഭിനയിച്ചത്.
ഒരുപാട് വിജയ ചിത്രങ്ങളില്‍ നീസന്‍ അഭിനയിച്ചിട്ടുണ്ട്. ഒരുപാട് പ്രധാന അവാര്‍ഡുകളും
ഈ നടന്‍ സ്വന്തമാക്കിയിട്ടുണ്ട്. പ്രത്യേകിച്ച് ഈ സിനിമയില്‍. കൂടാതെ സ്റ്റെന്‍
എന്ന കഥാപാത്രത്തെ അവതരിപ്പിച്ചത് ഗാന്ധി എന്ന സിനിമയിലൂടെ പ്രശസ്തനായ നടന്‍ ബെന്‍
കിങ്സ്ലി ആണ്. പൂര്‍ണ്ണമായും ബ്ലാക്ക് & വൈറ്റ് ആയാണ് ഈ സിനിമ
ചിത്രീകരിച്ചിരിക്കുന്നത്. ലോകത്തിലെ മികച്ച 10 സിനിമകളില്‍ ഒന്നായി ഈ സിനിമയെ
പരിഗണിക്കുന്നു. സംവിധായക മികവ് കൊണ്ടും സാങ്കേതിക മികവ് കൊണ്ടും അഭിനേതാക്കളുടെ
കഴിവ് കൊണ്ടും സമ്പന്നമാണ് ഈ സിനിമ. മിക്കവാറും എല്ലാ വിഭാഗങ്ങളിലുമുള്ള ആ വര്‍ഷത്തെ
പ്രധാന അവാര്‍ഡുകള്‍ ഈ സിനിമ നേടിയിട്ടുണ്ട്.
പലയാവര്‍ത്തി പലയിടത്തും കേട്ടിട്ടുണ്ടെങ്കിലും ഈ സിനിമ ഇതേവരെ കാണാനൊത്തിട്ടില്ല. കാണണമെന്തായാലും...
ReplyDeleteMust Watch Film എന്ന ഗണത്തില്‍ പെടുത്താവുന്ന ഒരു സിനിമയാണ്.
Delete