Wednesday 10 September 2014

Bom yeoreum gaeul gyeoul geurigo bom - Spring, Summer, Fall, Winter... and Spring

Bom yeoreum gaeul gyeoul geurigo bom -Spring, Summer, Fall, Winter... and Spring (Film Korea 2003)

Written and Directed by : Kim Ki-duk
Starring : Oh Yeong-su, Kim Young-min
Genre : Drama 
Language : Korean
Running Time : 103 minute



   മലയാളി പ്രേക്ഷകർക്കിടയിൽ വളരെ പ്രസിദ്ധിയാർജിച്ച വിശ്വോത്തര സംവിധായകനാണ് കിം കി-ഡുക്. അദ്ദേഹത്തിന്‍റെ ഏറ്റവും പ്രശസ്തമായ സിനിമകിളിൽ ഒന്നാണ് ഇത്. കേരളത്തിലേതടക്കമുള്ള ചലച്ചിത്ര മേളകളിൽ ഏറ്റവും കൂടുതൽ ആളുകൾ കാണാൻ ഇഷ്ട്പ്പെടുന്നത് ഇദ്ദേഹത്തിന്‍റെ  ചിത്രങ്ങളാണ്. 2003 ൽ കിം കി-ഡുക്‌ തന്നെ രചനയും സംവിധാനവും എഡിറ്റിങ്ങും നിർവഹിച്ച  ഈ ചിത്രം ഒരുപാട് പ്രശംസകൾ ഏറ്റു വാങ്ങിയിട്ടുണ്ട്. 


(Kim Ki-Duk in the film)


   കിം കി-ഡുക്‌ ഉൾപ്പടെ, കൈ വിരലിലെണ്ണാവുന്ന താരങ്ങളും ഒരൊറ്റ ലൊക്കേഷനും മാത്രമായി ഒട്ടും മടുപ്പിക്കാതെ വളരെ മനോഹരമായി ഈ ചിത്രം അണിയിച്ചൊരുക്കിയിരിക്കുന്നു.ഒരു സെൻ  ബുദ്ധ സന്യാസിയും അദ്ദേഹത്തി
ന്‍റെ ശിഷ്യനും ആണ്   ഇതിലെ കേന്ദ്ര കഥാപാത്രങ്ങൾ. ശിഷ്യന്‍റെ ബാല്യ കാലത്തിൽ നിന്ന് കൊണ്ട് തുടങ്ങുന്ന ഈ ചിത്രം പിന്നീട്ഒരു മനുഷ്യന്‍റെ ജീവിത കാലചക്രത്തിൽ സംഭവിക്കുന്ന പല പരിണാമങ്ങളും, ഓരോ കാലാവസ്ഥ വ്യതിയാനങ്ങളെ അടയാളപ്പെടുത്തി 5 അധ്യായങ്ങളിലായി ചിത്രീകരിച്ചിരിക്കുന്നു. 



   വലിയൊരു കാടിനകത്തുള്ള ഒരു തടാകവും അതിന്‍റെ നടുവിലായി ഒഴുകി നടക്കുന്ന ഒരു ബുദ്ധ ആശ്രമവും ആണ് ഈ സിനിമയുടെ പശ്ചാത്തലം. ആ ആശ്രമവും ഓരോ ഋതുഭേധങ്ങളിൽ അവിടുത്തെ അന്തേവാസികളായി എത്തുന്ന കോഴിയും പൂച്ചയും,അവിടുത്തെ തോണിയും കരയിലെ കവടാവും വലിയ മരവും എല്ലാം ഈ ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങൾ തന്നെയാണ്. അങ്ങനെ പ്രകൃതി രമണീയമായ കഥാ പശ്ചാത്തലത്തിലൂടെ പ്രകൃതിയും മനുഷ്യനും തമ്മിലുള്ള ആത്മ ബന്ധത്തിന്‍റെ കൂടി കഥയാണിത്.



     

    ആദ്യ അധ്യാമായ സ്പ്രിങ്ങിൽ (വസന്തം) ബാല്യത്തിന്‍റെ നിഷ്ക്കളങ്കതയും കുസൃതികളും ആണ് പ്രതിപാതിക്കുന്നത്. രണ്ടാം അധ്യായമായ സമ്മറിൽ (ഹേമന്തം) കൗമാരത്തിന്‍റെ കൗതുകങ്ങളിലൂടെ സഞ്ചരിക്കുന്നു. ആശ്രമത്തിൽ ചികിത്സാർത്ഥം വരുന്ന ഒരു യുവതിയും ഈ അധ്യായത്തിൽ പ്രത്യക്ഷപ്പെടുന്നുണ്ട്. മൂന്നാം അധ്യായം ഫാൾ (ശിശിരം) മുന്നോട്ടു വെക്കുന്നത് യൗവ്വനത്തിന്‍റെ തീക്ഷണതയും മുൻകോപവും എല്ലാം ആണ്. നഗരത്തിലേക്ക് ഒളിച്ചോടി, തിരികെ വരുന്നതിലൂടെ നാഗരികതയുടെ കേട്ട് കാഴ്ചകളും പ്രകൃതിയിലേക്കുള്ള തിരിച്ചു പോക്കും വരച്ചു കാണിക്കുന്നു ഈ അധായം. തിരിച്ചറിവുകളുടെ ശരത് കാലവും; പിന്നീട് വീണ്ടും വരുന്ന വസന്തം, കാലചക്രത്തിന്‍റെ കറക്കത്തിൽ ഒരു തുടർച്ചയെന്നോണം മുന്നോട്ടുള്ള  ജീവിതത്തെയും പ്രേക്ഷകന് മുന്നിലെക്കെത്തിക്കുന്നു.



    ഈ ചിത്രം കണ്ടിറങ്ങുന്ന ഓരോ പ്രേക്ഷകനും എന്നും മനസ്സിൽ സൂക്ഷിക്കാൻ കഴിയുന്ന വളരെ മനോഹരമായ ചിത്രീകരണ ഭംഗി ഈ സിനിമ സമ്മാനിക്കുന്നു. പ്രകൃതിയെ  മനോഹരമായി ചിത്രീകരിച്ച മറ്റൊരു ചലച്ചിത്രം ഉണ്ടോ എന്ന് പോലും സംശയിച്ചു പോകും. ഒരൊറ്റ പശ്ചാത്തലമായിട്ടു പോലും പ്രേക്ഷകന് മടുപ്പോ ആവർത്തന വിരസതയോ നൽകാതെ വത്യസ്തമായ ഷോട്ടുകൾ ഈ ചിത്രത്തിന്‍റെ പ്രധാന ഘടകം തന്നെയാണ്. സംഭാഷണങ്ങളും പശ്ചാത്തല സംഗീതവും പരിമിതമായ തരത്തിലാണ് ഉപയോഗിച്ചിരിക്കുന്നതെങ്കിലും വളരെ ശക്തമായി പ്രേക്ഷകനുമായി സംവദിക്കുന്നു ഈ സിനിമ. പല രംഗങ്ങളുടെയും നിശബ്ദത ഒരു പാട് കാര്യങ്ങൾ പ്രേക്ഷകനോട്  വിളിച്ചോതുന്നുണ്ട്. ചിത്രത്തിന്‍റെ പൂർണ്ണതക്കു സാങ്കേതിക തികവിനോടൊപ്പം അഭിനേതാക്കൾ വലിയ പിന്തുണയാണ് നൽകിയിരിക്കുന്നത്.  



    ഈ ചിത്രത്തിനു ലോകമെമ്പാടും ലഭിച്ച സ്വീകാര്യതയും അംഗീകാരങ്ങളും അർഹതപ്പെട്ടത്‌ തന്നെയാണ്  എന്ന് ഈ ചിത്രം കണ്ടിറങ്ങുന്ന ഓരോ പ്രേക്ഷകനും സമ്മതിക്കും. കിം കി-ഡുക് എന്ന  സംവിധായകൻ വീണ്ടും വിസ്മയിപ്പിക്കുന്നു. (അദ്ദേഹത്തിന്‍റെ മറ്റൊരു ചിത്രമായ 3 - Iron നെക്കുറിച്ച് മറ്റൊരു പോസ്റ്റിൽ കുറിച്ചിട്ടുണ്ട്)


Season To Taste


Trailer :





No comments:

Post a Comment