Ilo Ilo (Film Singapore 2013)
Written & Directed by Anthony Chen
Starring : Chen Tianwen, Yeo Yann Yann, Angeli Bayani
Genre : Drama
Language : Tagalog / English
Running Time : 99 minute.
സിങ്കപ്പൂര്‍ സംവിധായകനായ ആന്‍റണി ചെന്‍ സംവിധാനം 2013ല്‍ ചെയ്ത സിനിമയാണ് ഇലോ ഇലോ. തന്‍റെ ആദ്യ മുഴു നീള ഫീച്ചര്‍ ഫിലിമായ ഈ ചിത്രം സംവിധാനം ചെയ്യുമ്പോള്‍ അദ്ദേഹത്തിന്‍റെ വയസ്സ് 30 മാത്രമായിരുന്നു. സിങ്കപ്പൂര്‍ സിനിമാ ചരിത്രത്തില്‍ ആദ്യമായി കാന്‍സ് ഫിലിം ഫെസ്റ്റിവലില്‍ ഒരു അവാര്‍ഡ് കിട്ടിയ ചിത്രമായിരുന്നു ഇത്. സംവിധാനത്തിന് പുറമേ രചനയും നിര്‍മ്മാണവും ചെന്‍ തന്നെയാണ് നിര്‍വഹിച്ചിരിക്കുന്നത്. പ്രേക്ഷക പ്രശംസകള്‍ ഏറ്റു വാങ്ങിയ ധാരാളം ഹ്രസ്വചിത്രങ്ങളും അദ്ദേഹം മുമ്പ് സംവിധാനം ചെയ്തിട്ടുണ്ട്.
തൊണ്ണൂറുകളുടെ കാലഘട്ടത്തില്‍ ഏഷ്യയില്‍ സംഭവിച്ച സാമ്പത്തിക ഞെരുക്കം ഒരു സാധാരണ സിങ്കപ്പൂര്‍ കുടുംബത്തെ എങ്ങനെ ബാധിക്കുന്നു എന്നതാണ് ഈ ചിത്രത്തിന്‍റെ ഇതിവൃത്തം. തന്‍റെ തന്നെ ജീവിതത്തിലെ അനുഭവത്തില്‍ നിന്നാണ് സംവിധായകന്‍ ഈ കഥ തിരഞ്ഞെടുത്തത്. ഉദ്യോഗസ്ഥരായ ഭര്‍ത്താവും (ടെക്), ഗര്‍ഭിണിയായ ഭാര്യയും (ലെങ്ങ്), 10 വയസ്സുകാരന്‍ മകനും (ജിയാലെ) മാത്രമുള്ള ലെങ്ങ് കുടുംബത്തിലേക്ക് കടന്നു വരുന്ന ടെറി എന്ന ഫിലിപ്പിനോ വീട്ടു ജോലിക്കാരിയും ആണ് ഇതിലെ പ്രധാന കഥാ പാത്രങ്ങള്‍. വികൃതി കൂടുതലുള്ള ജിയാലിന് തുടക്കത്തില്‍ ടെറിയുമായി പൊരുത്തപ്പെട്ടു പോകാന്‍ കഴിയുമായിരുന്നില്ല. എന്നാല്‍ വീട്ടുകാരില്‍ നിന്നും കിട്ടുന്ന പരിഗണനയും സാഹചര്യവും ടെറിയെ അവിടെ തന്നെ പിടിച്ചു നിറുത്തുന്നു. ആയിടക്കു വന്നുപെട്ട സാമ്പത്തിക മാന്ദ്യം എല്ലാ സാധാരണക്കാരെയും പോലെ ലിങ്ങ് കുടുംബത്തെയും സാരമായി ബാധിക്കുന്നു. ഇത്തരം സന്ദര്‍ഭങ്ങളിലൂടെയാണ് കഥ സഞ്ചരിക്കുന്നത്.
പ്രവചനാതീതമായ ഒരു സാധാരണ കഥ; അതിന്‍റെ ലാളിത്യം കൊണ്ടും സ്വാഭാവികമായ അവതരണ രീതി കൊണ്ടും ഈ ചിത്രം ഹൃദ്യമായ ഒരു അനുഭവമായി മാറുകയായിരുന്നു. തൊണ്ണൂറുകളുടെ കാലഘട്ടത്തെ അടയാളപ്പെടുത്തുന്നതിനു സാധാരണ അവലംബിക്കാറുള്ള കളര്‍ ടോണുകളിലെ വത്യാസമോ, പ്രത്യേക ടൈറ്റിലുകളോ, വിവരണമോ ഒന്നും നല്‍കിയിട്ടില്ല. ചിത്രത്തില്‍ ഇടയ്ക്കിടെ കാണിക്കുന്ന ഓഡിയോ കാസറ്റ്, ടൈപ്പ് റൈറ്റര്‍, പേജര്‍, വാക്മാന്‍ തുടങ്ങീ ചിഹ്നങ്ങളിലൂടെ കാലത്തെ ഓര്‍മ്മിപ്പിക്കുന്നു. സിങ്കപ്പൂര്‍ ടെലിവിഷന്‍ പരിപാടികളിലൂടെ സുപരിചിതനായ ചെന്‍ തിയാന്‍വെന്‍ ആണ് പ്രധാന നടനെ അവതരിപ്പിച്ചിരിക്കുന്നത്. ഗര്‍ഭിണിയായ ഭാര്യയായി അഭിനയിച്ച പ്രശസ്ത മലേഷ്യന്‍ മോഡലും നടിയും ആയ Yeo Yann Yann, ഈ ചിത്രത്തില്‍ അഭിനയിക്കുന്ന സമയം 6 മാസം ഗര്‍ഭിണിയായിരുന്നു. (യഥാര്‍ത്ഥ പ്രസവ രംഗവും ഈ ചിത്രത്തിന്‍റെ അവസാനം കാണിക്കുന്നുണ്ട്) ഫിലിപ്പിനോ നടി ആഞ്ചലി ബയാനിയാണ് ടെറിയെ അവതരിപ്പിച്ചിരിക്കുന്നത്. ജിയാലിനു വേണ്ടി 2000ത്തിലധികം കുട്ടികളെ ഇന്‍റെര്‍വ്യു ചെയ്തപ്പോള്‍, ഒരേ സമയം പ്രേക്ഷകന് ഇഷ്ട്പ്പെടുകയും ദേഷ്യം തോന്നുകയും ചെയ്യുന്ന ഒരു മുഖമാണ് സംവിധായകന്‍ അന്വേഷിച്ചത്. കോ ജിയാ ലേര്‍ എന്ന കുട്ടിയിലാണ് ആ അന്വേഷണം ചെന്നെത്തിയത്. ഇത്രയും സമഗ്രമായ ഒരു കാസ്റ്റിംഗ് ഈ ചിത്രത്തെ പരിപൂര്‍ണ്ണതയില്‍ എത്താന്‍ സംവിധായകനെ ഒരുപാട് സഹായിച്ചിട്ടുണ്ട്.
2013 കാന്‍സ് ഫിലിം ഫെസ്റ്റിവലിലാണ് ഈ ചിത്രം ആദ്യം പ്രദര്‍ശിപ്പിക്കുന്നത്. പ്രേക്ഷക ശ്രദ്ധയോടൊപ്പം ക്യാമറ ഡിയോണ്‍ അവാര്‍ഡും ഈ ചിത്രം അവിടെ വെച്ച് കരസ്ഥമാക്കുകയുണ്ടായി. കൂടാതെ ഒരുപാട് ഫിലിം ഫെസ്റ്റിവലുകളിലേക്ക് ഈ ചിത്രം തിരഞ്ഞെടുക്കുകയുണ്ടായി.
A feel good movie.
Trailer :
No comments:
Post a Comment