Casablanca (Film USA 1942)
Directed by Michael Curtiz
Based on : Everybody Comes to Rick's by Murray Burnett, Joan Alison
Starring : Humphrey Bogart, Ingrid Bergman, Paul Henreid
Genre : Drama / Romance / War
Language : English
Running Time : 102 Minute.
Murray Bernett, Joan Alison എന്നിവരുടെ Everybody Comes to Rick's എന്ന നാടക രചനയെ ആസ്പദമാക്കി 1942ല്‍ Michael Curtiz സംവിധാനം ചെയ്ത സിനിമയാണ് കസാബ്ലാങ്ക (Casablanca). ലോക സിനിമാചരിത്രത്തിലെ മികച്ച ക്ലാസിക്കുകളില്‍ ഒന്നായി ഇന്നും കസാബ്ലാങ്ക കണക്കാക്കി പോരുന്നു. വളരെ പ്രഗത്ഭരായിരുന്നു ഇതിന്‍റെ അണിയറ പ്രവര്‍ത്തകര്‍. നൂറിലേറെ സിനിമകള്‍ സംവിധാനം ചെയ്ത പ്രതിഭാശാലിയായിരുന്നു Michael Curtiz. അദ്ദേഹത്തിന്‍റെ സിനിമകളെല്ലാം തന്നെ കലാപരമായി മുന്നിട്ടു നില്‍ക്കുന്നവയായിരുന്നു.
രണ്ടാം ലോക മഹായുദ്ധ കാലത്തെ ഒരു പ്രണയ കഥ പറയുകയാണ് കസാബ്ലാങ്ക. യുദ്ധം മൂലം ഒരു പാട് പേര്‍ ജര്‍മ്മനിയില്‍ നിന്നും അമേരിക്കയിലേക്ക് പലായനം ചെയ്യുന്ന സമയം. മൊറോക്കന്‍ നഗരമായ കസാബ്ലാങ്കയില്‍ എത്തിയ ശേഷം അവിടെ നിന്നും ലഭിക്കുന്ന പാസ് വെച്ച് വേണം അവര്‍ക്ക് അമേരിക്കയിലേക്ക് കടക്കാന്‍. അവിടെ നിന്നും പാസ് സംഘടിപ്പിക്കുക എന്നത് വളരെ ബുദ്ധിമുട്ടുള്ള ഒരു പ്രക്രിയ ആയിരുന്നു. അത് കൊണ്ട് തന്നെ പലര്‍ക്കും ഏറിയ നാള്‍ അവിടെ തങ്ങേണ്ടി വരും. അങ്ങനെ ഒരു പ്രധാന ഇടത്താവളമായ കാസാബ്ലാങ്ക തിരക്കേറിയ ഒരു നഗരമായി മാറി. അവിടെയെത്തുന്ന സമ്പന്നരുടെയും പാട്ടാള മേധാവികളുടെയും പ്രധാന ഇടത്താവളമായിരുന്നു, റിക്ക് ബ്ലൈന്‍ നടത്തി വന്നിരുന്ന കഫെ. അവിടുത്തെ പ്രധാന മദ്യ ശാലയും ചൂതാട്ട കേന്ദ്രവും കൂടിയായിരുന്നു അത്. റിക്ക് ഒരു അമേരിക്കന്‍ പൗരനാണ്. പലപല കാരണങ്ങളാല്‍ തിരിച്ചു പോകാന്‍ കഴിയാതിരുന്ന റിക്ക് ഇന്ന് തന്‍റെ ബിസിനെസ്സില്‍ സന്തുഷ്ടനാണ്. ഇന്ന് അവിടുത്തെ പ്രധാന പ്രമാണിമാരും പട്ടാള മേധാവികളും റിക്കിന്‍റെ സൗഹൃദ വലയത്തിലാണ്.
കസാബ്ലാങ്കയിലേക്ക് വരുന്ന രണ്ട് ജര്‍മ്മന്‍ പട്ടാളസന്ദേശ വാഹകര്‍ കൊല്ലപ്പെടുന്നിടത്ത് നിന്നാണ് സിനിമ ആരംഭിക്കുന്നത്. കഫേയിലെ സ്ഥിരം സന്ദര്‍ശകനായ ഉഗാര്‍ട്ടെ, അമേരിക്കയിലേക്ക് കടക്കുന്നതിനായുള്ള ട്രാന്‍സിറ്റ് പാസ് താല്‍ക്കാലികമായി റിക്കിനെ ഏല്‍പ്പിക്കുന്നു. മറ്റൊരാള്‍ക്ക് വില്‍ക്കുവാന്‍ വേണ്ടിയുള്ളതായിരുന്നു ആ പാസ്. എന്നാല്‍ അന്ന് രാത്രി തന്നെ ഉഗാര്‍ട്ടയെ പോലിസ് അറസ്റ്റ് ചെയ്യുകയും ലോക്കപ്പില്‍ വെച്ച് കൊല്ലപ്പെടുകയും ചെയ്യുന്നു. അവിടുത്തെ പോലിസ് ചീഫ്, ക്യാപ്റ്റന്‍ റെനോള്‍ട്ട്, കഫെയില്‍ എത്തിയ ചെക്ലോസാവാക്യന്‍ സ്വദേശിയായ വിക്ടര്‍ ലാസ്ലോയെ ഒരു പാസ് സംഘടിപ്പിച്ചു കൊടുക്കുന്നതിനായി റിക്കിനെ പരിചയപ്പെടുത്തിക്കൊടുക്കുന്നു. ലാസ്ലോയെ കസാബ്ലാങ്ക വിടാന്‍ അനുവദിക്കരുതെന്ന് മേജര്‍, റെനോള്‍ട്ടിനു നിര്‍ദേശം കൊടുക്കുന്നു. ഉഗാര്‍ട്ടെ വാഗ്ദാനം ചെയ്ത പാസ് ലഭിക്കുന്നതിനു വേണ്ടിയായിരുന്നു ലെസ്ലെയും ഭാര്യയും കഫെയില്‍ എത്തിയത്. ഉഗാര്‍ട്ടയെ അറസ്റ്റു ചെയ്ത കാരണം ലെസ്ലിക്ക് മറ്റു മാര്‍ഗ്ഗങ്ങള്‍ ആരായേണ്ടി വന്നു. ലെസ്ലിയുടെ ഭാര്യ ഇല്‍സക്ക് റിക്കിനെ പാരീസില്‍ വെച്ചുള്ള പരിചയം ഉണ്ടായിരുന്നു. അവിടെ വെച്ച് വീണ്ടും അവര്‍ പരസ്പരം കണ്ടു മുട്ടിയപ്പോള്‍, ആ ബന്ധം റിക്കിന്‍റെ മനസ്സിലേല്‍പ്പിച്ച മുറിപ്പാടുകള്‍ വീണ്ടും ശക്തമായി.
നാല്‍പ്പതുകളില്‍ സിനിമയില്‍ ഉപയോഗിച്ചിരുന്ന നാടകീയത തീരെ ഉപേക്ഷിച്ചാണ് സംവിധായകന്‍ ഈ സിനിമ അണിയിച്ചോരുക്കിയിക്കുന്നത്. മികച്ച സിനിമ, രചന, സംവിധായകന്‍ തുടങ്ങീ പ്രധാന അക്കാദമി അവാര്‍ഡുകള്‍ ആ വര്‍ഷം ഈ ചിത്രം കരസ്ഥമാക്കുകയുണ്ടായി. ഗാങ്ങ്സ്ടര്‍ സിനിമകളിലൂടെ കരുത്തുറ്റ കഥാ പാത്രങ്ങളിലൂടെ പ്രേക്ഷകര്‍ക്ക് പ്രിയങ്കരനായിരുന്ന Humphrey Bogart എന്ന നടന്‍ പ്രണയാതുരനായ റിക്ക് എന്ന കഥാപാത്രത്തെ മനോഹരമാക്കി. Ingrid Bergman എന്ന പ്രശസ്ഥ നടിയായിരുന്നു ഇല്‍സയെ അവതരിപ്പിച്ചത്. ഈ സിനിമയുടെ തിരക്കഥയിലെ ചില സംഭാഷണങ്ങള്‍ ഇന്നും പ്രശസ്തമാണ്.
"Play it again Sam...."
"Here's looking at you kid"
"This is begning of a beautiful friendship..."
നൂറ്റാണ്ടിന്‍റെ മികച്ച ക്ലാസ്സിക്കുകളില്‍ ഒന്നായ ഈ സിനിമ തീര്‍ച്ചയായും കണ്ടിരിക്കേണ്ട ഒന്നാണ്.
One of the greatest movie ever made....
No comments:
Post a Comment