Rear Window (Film - US 1954)
Produced & Directed by : Alfred Hitchcock
Based on "It Had To Be Murder" by Cornell Woolrich
Starring : James Stewart, Grace Kelly, Wendell Corey
Genre : Mystery / Thriller
Language : English
Running Time : 112 Minute.
സസ്പെൻസ്ചിത്രങ്ങളുടെ അതികായകൻ ആല്‍ഫ്രെഡ് ഹിച്ച്കോക്ക് 1954ൽ സംവിധാനം ചെയ്ത സിനിമയാണ് Rear Window. സൈക്കോളജിക്കൽ ത്രില്ലർ ശ്രേണിയിലുള്ള അദ്ദേഹത്തിന്‍റെ സിനിമകൾക്ക് വൻ സ്വീകാര്യതയായിരുന്നു കിട്ടിയിരുന്നത്. ഇന്നും ഇത്തരം സിനിമകളുടെ ഒരു പ്രധാന പ്രചോദനം ആണ് ഹിച്ച്കോക്ക് സിനിമകൾ . 6 ദശാബ്ദത്തോളം ചലച്ചിത്ര ലോകത്തെ സാന്നിധ്യമായിരുന്ന ഹിച്ച്കോക്ക് 50-തിലധികം ചിത്രങ്ങൾ സംവിധാനം ചെയ്തിട്ടുണ്ട്. അതിൽ പല ചിത്രങ്ങളിലൂടെയും നിരവധി ബഹുമതികൾ ആദ്ദേഹത്തെ തേടിയെത്തിയിട്ടുണ്ട്. Psycho (1954), Rear Window (1954), Rebecca (1940), Secret Agent (1936) എന്നിവയാണ് അദ്ദേഹത്തിന്‍റെ പ്രധാന ചിത്രങ്ങൾ. അദ്ദേഹത്തിന്‍റെ പല ചിത്രങ്ങളും മലയാളമടക്കം പല ഭാഷകളും കടം കൊണ്ടിട്ടുണ്ട്.
ഈ ചിത്രത്തിന്‍റെ പ്രധാന കഥാപശ്ചാത്തലം ഒരു അപ്പാർട്മെന്‍റ് ആണ്. ജെഫ് എന്ന ഫോട്ടോഗ്രാഫെർ ആണ് പ്രധാന കഥാപാത്രം. ഒരപകടത്തിൽ കാലിനു പരിക്കേറ്റ അദ്ദേഹം വീൽ ചെയറിൽ രണ്ടാഴ്ചയോളം വിശ്രമത്തിൽ ആണ്. ഏകാന്തതയുടെ ഈ ദിനങ്ങളിൽ അദ്ദേഹത്തിന്‍റെ പ്രധാന വിനോദം, തന്‍റെ ജനലിൽ കൂടി ചുറ്റുമുള്ള താമസക്കാരെ നിരീക്ഷിക്കുക എന്നതായിരുന്നു. അവർ ചെയ്യുന്ന പല വിധ ജോലികള്‍, വ്യത്യസ്ത സ്വഭാവങ്ങൾ, ഇണക്കങ്ങള്‍, പിണക്കങ്ങൾ എല്ലാം ആസ്വദിക്കുകയാണ് ജെഫ്. എല്ലാ ദിവസവും വന്നു പോകുന്ന പരിചാരകയും ഇടയ്ക്കിടെ വരുന്ന കാമുകിയും മാത്രമാണ് ജെഫിന്‍റെ പ്രധാന സന്ദർശകർ. അങ്ങനെ അവിടെ ഒരു അപ്പാർട്ടുമെന്റിൽ മറ്റാരും അറിയാതെ ഒരു കൊലപാതകം നടന്നതായി ജെഫ് മനസ്സിലാക്കുന്നു. തന്‍റെ പരിചാരകയുടെയും കാമുകിയുടെയും സുഹൃത്തായ ഡിറ്റക്ടിവിന്‍റെയും സഹായത്തോടെ അതിന്‍റെ തെളിവുകള്‍ കണ്ടെത്താൻ ജെഫ് ശ്രമിക്കുന്നതാണ് കഥാ സാരം.
ഈ കുറ്റാന്വേഷണ ചിത്രത്തിന്‍റെ ഏറ്റവും വലിയ പ്രത്യേകത, ചിത്രത്തിന്‍റെ 99% ഭാഗങ്ങളും ചിത്രീകരിച്ചിരിക്കുന്നത് ജെഫിന്‍റെ അപർട്ടുമെന്റിൽ തന്നെയാണ് എന്നുള്ളതാണ്. അവിടെയിരുന്നു കൊണ്ട് തന്നെയാണ് ജെഫ് കുറ്റവാളിയെ കണ്ടെത്തുന്നതും. James Stuert ആണ് ജെഫ് എന്ന കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത്. ഹിച്ച്കോക്കിന്‍റെ ഏറ്റവും മികച്ച സിനിമകളിൽ ഒന്നായി ഈ ചിത്രത്തെ സിനിമാ ലോകം വിലയിരുത്തുന്നു. ഹിച്ച്കോക്ക് സിനിമകളുടെ പ്രധാന അടയാളങ്ങൾ എന്ന് പറയുന്നത് ആകാംക്ഷ, ഭയം തുടങ്ങീ വികാരങ്ങൾ കഥാപാത്രങ്ങളുടെ ക്ലോസപ്പ് ഷോട്ടുകളിലൂടെ അവതരിപ്പിക്കുക എന്നതാണ്. അതിനെ കുറിച്ചുള്ള ചലച്ചിത്ര പഠനങ്ങളും ധാരാളം നടന്നിട്ടുണ്ട്.
Trailer:
അതികായകൻ അല്ല അതികായൻ ആണ് ശരിയായ പദം :) good review. :)
ReplyDeleteThank you so much...
ReplyDelete